കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്ത് സെപ്റ്റംബർ 6ന് കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായാണ് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നത്.

ഈ മാസം 31ന് രാവിലെ 11 മുതൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലാണ് പഞ്ചായത്ത് തല അദാലത്ത് ചേരുക.