പുത്തന്‍ മോടിയില്‍; കൂരാച്ചുണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. തിങ്കളാഴ്ച്ച രാവിലെ 10:30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബാലുശ്ശേരി എം.എല്‍.എ. അഡ്വ. കെ.എം സച്ചിന്‍ ദേവ് അധ്യക്ഷനാവും. പരിപാടിയില്‍ കോഴിക്കോട് എം.പി .എം.കെ രാഘവന്‍ മുഖ്യാതിഥിയായിരിക്കും.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം പണിതിരിക്കുന്നത്. ബാലുശ്ശേരി മണ്ഡലത്തിലെ അവിടനല്ലൂര്‍, പനങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളും മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.