ചാലിക്കര ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കോമത്ത് പൊയിൽ മാമത് കുട്ടി അന്തരിച്ചു


പേരാമ്പ്ര: ചാലിക്കര ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റും, മസ്ജിദുൽ ഫാറൂഖ് മുൻ ജനറൽ സിക്രട്ടറിയും, ഖത്തർ കെ എം.സി.സി മുൻ നേതാവുമായിരുന്ന കോമത്ത് പൊയിൽ മാമത് കുട്ടി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.


ഭാര്യ: സുഹറ. മക്കൾ: ഹാരിസ് കെ.പി.കെ.(ചാലിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി , എസ്.കെ.എസ്.എസ്.എഫ്. നൊച്ചാട് ക്ലസ്റ്റർ ട്രഷറർ), ഹസീന, ഫസീല, റസീന, മുഹ്സിന.

മരുമക്കൾ: തൻസിഹ, നൗഷാദ്, മുഹമദ് യാസിർ, മുഹമദ് ജലാൽ, യാസിം മുഹമദ്. സഹോദരങ്ങൾ: കുട്ടോമ ഫാത്തിമ, ഖദീജ, കഞ്ഞമദ്.