യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റില്‍ പിക്കപ്പ് വാന്‍ ഇടിച്ചു, വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു


കൊയിലാണ്ടി: കൊല്ലം- നെല്ല്യാടി റെയില്‍വേ ഗേറ്റ് പിക്കപ്പ് വാന്‍ ഇടിച്ച് തകര്‍ന്നു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നിലവില്‍ ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി ഗേറ്റ് നന്നാക്കാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്..

കൊല്ലം- നെല്ല്യാടി ഭാഗത്തേയ്ക്ക് പോകുന്നവര്‍ മറ്റുവഴികള്‍ സ്വീകരിക്കേണ്ടതാണ്.

Description: Kollam- Nellyadi railway gate pickup van hit and broke