കൊല്ലം – മേപ്പയൂർ റോഡ് വികസനം; കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. താഹസിദാർ പരിശോധിച്ചു


കൊയിലാണ്ടി: പേരാമ്പ്ര- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലം – മേപ്പയൂർ റോഡ് വികസനത്തിന്റെ ഭാഗമായി കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. തഹസിൽദാർ പരിശോധിച്ചു. റവന്യൂ വകുപ്പും, കെ.ആർ.എഫ്.ബിയും ചേർന്നാണ് പരിശോധന നടത്തിയത്. മേപ്പയൂർ മുതൽ കൊല്ലം വരെയാണ് പരിശോധനടത്തിയത്. കെ.ആർ.എഫ്.ബി അസി. എൻജിനീയർമാരായ കെ. റജീന, ശിൽപ എന്നിവരടങ്ങുന്ന സംഘം റോഡ് വികസനത്തിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ എൽ.എ തഹസിൽദാർ കെ. മുരളീധരനുമായി ചർച്ച ചെയ്തു.

റോഡിലെ പ്രധാന വളവുകളായ കല്ലിങ്കി, ദസ്തി, നടുവത്തൂർ സ്കൂൾ എന്നിവടങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. ഈ സ്ഥലങ്ങൾ ഇരുവിഭാഗവും സന്ദർശിച്ചു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി കൊല്ലം മേപ്പയൂർ റോഡ് കടന്നു പോകുന്ന സ്ഥലത്ത് നിർമിച്ച തല തിരിഞ്ഞു പോയ അടിപ്പാതയുടെ തെക്കുഭാഗത്തും വലിയ വാഹനങ്ങൾക്ക് കടന്നു പോകതക്ക വിധത്തിൽ 10 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കം.

നാല് ബജറ്റുകളിൽ തുക അനുവദിച്ച കൊല്ലം മേപ്പയൂർ റോഡിൻ്റെ വികസനം നടപ്പിലാവാത്തതുമായി ബന്ധപ്പെട്
ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ചോദ്യമുന്നയിച്ചിരിന്നു. മുടക്കമില്ലാതെ റോഡ് വികസനം നടക്കുമെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടി.

ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി കൊല്ലം മേപ്പയൂർ റോഡ് കടന്നു പോകുന്ന സ്ഥലത്ത് നിർമിച്ച അടിപ്പാത തല തിരിഞ്ഞു പോയത് റോഡ് വികസനത്ത സാരമായി തന്നെ ബാധിക്കും. വലിയ വാഹനക്കൾ അടിപ്പാതക്ക് ഉള്ളിലൂടെ കടന്നുപോവാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. റോഡ് വികസന പ്രവൃത്തി കെ.ആർ.എഫ്.ബി ആണ് ഏറ്റെടുത്തിരിക്കുന്നത്.

മേപ്പയൂരിൽ നിന്നും കൊല്ലം വരെ 9.8 കി.മി ദൈർഘ്യത്തിൽ 10 മീററർ വീതിയിലാണ് റോഡ് നവീകരിക്കേണ്ടത്. ഏഴു മീറ്റർ വീതിയിലാണ് ടാററിംങ്ങ്. വീതി വർധിപ്പിക്കുന്നതിനായി ഈ ഭാഗത്തും സ്ഥലം ഏറ്റെടുക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ. മേപ്പയൂർ, കൊഴുക്കല്ലൂർ, കൊല്ലം എന്നീ നാല് വില്ലേജുകളിലെ 16555 ഹെക്ടർ ഭൂമിയാണ് നവീകരണത്തിനായി ഏറ്റെടുക്കുന്നത്.

ചെറുവണ്ണൂർ, ആവള, കുറ്റ്യാടി, നാദാപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കോഴിക്കോടേക്ക് പോകാനുള്ള എളുപ്പവഴിയാതു കൊണ്ട് നിരവധി വാഹനങ്ങളാണ് മേപ്പയൂർ കൊല്ലം റോഡിലൂടെ കടന്നു പോകുന്നത്. ദേശീയ പാതയിൽ പയ്യോളിക്കും കൊയിലാണ്ടിക്കുമിടയിൽ ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോൾ കൊയിലാണ്ടിയിലേക്ക് പയ്യോളിയിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടുന്നതും ഇത് വഴിയാണ്‌. മേപ്പയൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും ഇതുവഴി ദിവസേന നിരവധി ബസുകൾ കടന്നു പോകുന്നുണ്ട്‌.