ഓപ്പറേഷന്‍ തിയേറ്റര്‍ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓര്‍ത്തോ ഡോക്ടര്‍ മുഹമ്മദ് റയീസ്; മലരേ മൗനമാ…ആ സുന്ദര രംഗങ്ങള്‍ കാണാം –
കൊയിലാണ്ടി: എന്താ ടെന്‍ഷന്‍ ഉണ്ടോ?
ഏയ് ഇല്ലല്ലോ
എന്നാല്‍ ഒരു പാട്ടായാലോ
പിന്നെന്താ……
പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങള്‍ക്കാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ സാക്ഷ്യം വഹിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ നടന്ന രംഗമാണ് മുകളില്‍.
ഇന്നലെ ഓപ്പറേഷനായി എത്തിയ പതിനാലു വയസ്സുകാരിയോട് ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയാണ് അതിമനോഹരമായ ഗാനാലാപനത്തിനു വേദിയൊരുങ്ങിയത്. പേടിയൊന്നുമില്ലാതെ കുട്ടി പാടി തുടങ്ങി, പിന്തുണയ്ക്കാന്‍ ഡോക്ടറും ഒപ്പം കൂടി… ഗാനമാസ്വദിച്ചു കൊണ്ട് സഹപ്രവര്‍ത്തകര്‍ വീഡിയോയും പകര്‍ത്തി. കൊയിലാണ്ടിക്കാര്‍ക്ക് ഏറെ പരിചയമുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ മുഹമ്മദ് റയീസ് പാലക്കല്‍ ആണ് കഥയിലെ നായകന്‍. സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ വെളിയിലെത്തിയതോടെ സംഭവം അകെ വയറലായി.
‘വളരെ ആകസ്മികമായായി ആയിരുന്നു ഇന്നലത്തെ ആ വീഡിയോ എടുത്തത്. സാധാരണ എല്ലാ രോഗികളോടെന്ന പോലെയും ആ പെണ്‍കുട്ടിയോടും പേടിയുണ്ടോ എന്ന് ഞാന്‍ ചോദിച്ചു, ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഒരു പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോള്‍ പാടാന്‍ ആരംഭിക്കുകയായിരുന്നു. കുട്ടിയെ പിന്തുണയ്ക്കാനായി ഞാനും പാടുകയായിരുന്നു’ഡോക്ടര്‍ മുഹമ്മദ് റയീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
‘രോഗിയുടെ ഉത്കണ്ഠ കുറഞ്ഞു കഴിഞ്ഞാല്‍ പിന്നീടുള്ള നടപടിക്രമങ്ങള്‍ക്കും സുഖമുണ്ടാവും, ബി.പി നോര്‍മല്‍ ആവും. തീയേറ്റര്‍ എന്ന ഭീതി മനസ്സില്‍ നിന്നൊഴുവാക്കാനായി ഞാന്‍ പരമാവധി ഇത്തരം കാര്യമാണ് ചെയ്യാറ്. പ്രായമായ രോഗികളെ കൊണ്ടും പാട്ട് പഠിക്കാറുണ്ട്’. ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ സംഭവത്തില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയാണ് പേഷ്യന്റ് ടേബിളില്‍ ഉണ്ടായിരുന്നത്, ടെന്‍ഷന്‍ ഏറെ ഉണ്ടാവുമെന്നതിനാല്‍ ആശ്വസിപ്പിക്കാനായാണ് ഞാന്‍ ശ്രമിച്ചത്, എന്നാല്‍ അത്ഭുതപ്പെടുത്തികൊണ്ട് എനിക്ക് ധൈര്യം തരുന്ന രീതിയിലായിരുന്നു കുട്ടിയുടെ പെരുമാറ്റം. ഞാനും വളരെ സന്തോഷമായാണ് പ്രക്രീയ പൂര്‍ത്തിയാക്കിയത്. മലരേ മൗനമായി പാടി ചില്‍ രോഗിയും കൂള്‍ ഡോക്ടറും തകര്‍ത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓര്‍ത്തോ പീഡിക്ക് സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ് ഡോക്ടര്‍ മുഹമ്മദ് റയീസ്. അഞ്ചു വര്‍ഷത്തോളം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. രണ്ടാഴ്ചയ്ക്കു മുന്‍പാണ് ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ് എടുക്കുന്നത്. എങ്കിലും കൊയിലാണ്ടിയില്‍ ഇപ്പോഴും ഈവനിംഗ് പ്രാക്ടീസ് ചെയ്തു വരുന്നു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഡോക്ടര്‍. ഡോക്ടര്‍ക്ക് പിന്തുണയുമായി വീട്ടില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്.
വൈറല്‍ വീഡിയോ കാണാം:
summary: Koilandi Taluk Hospital Orthopedic surgeon and patient singing before procedure from operation theater, a beautiful song ‘malare…..mounama….’ viral video