സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയിൽ ഏറാമലയിൽ കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ചു


ഏറാമല: പ്രമുഖ സോഷ്യലിസ്റ്റ് കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ച് നാട്. ഏറാമല തട്ടോളിക്കരയിൽ നടന്ന പരിപാടി എച്ച്.എം.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ദാമോധരൻ അധ്യക്ഷത വഹിച്ചു.

കൊടക്കാട്ട് ബാലൻ മാസ്റ്ററുടെ ചരമദിനത്തിൻ്റെ ഭാഗമായാണ് ഏറാമല- 19ാം വാർഡ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും അനുസ്മരണവും സംഘടിപ്പിച്ചത്. പി.പി.പ്രസീത് കുമാർ സ്വാഗതം പറഞ്ഞു. എൻ.കെ.സുധാകരൻ, വി.കെ.ശശികുമാർ, സി.ടി.സി.ബാബു. രജിൽ.കെ.പി.എന്നിവർ സംസാരിച്ചു.

Summary: Kodakkat Balan master remembered at Eramala in a socialist friendly gathering