വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യനാവാന്‍ താല്‍പര്യമുണ്ടോ? പേരാമ്പ്രയില്‍ ഒഴിവുണ്ട്; വിശദമായറിയാം


പേരാമ്പ്ര: പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

വെറ്ററിനറി മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ലാബ് ടെക്‌നീഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 7ന് 4 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലഭിക്കേണ്ടതാണ്.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

summary: know the details of hiring a lab technician in perambra veterinary poly clinic