മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം


കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.

11-ന് രാവിലെ നാലിന് നെല്ലിയാമ്പതിയ്ക്കുള്ള യാത്രയ്ക്ക് ഭക്ഷണമുള്‍പ്പെടെ 1300 രൂപ, 16-നും 23-നും ഉച്ചയ്ക്ക് ഒന്നിന് ഗവി -പരുന്തിന്‍പാറ യാത്ര, താമസവും ഗവിയില്‍ ഭക്ഷണവും ഉള്‍പ്പെടെ 3400 രൂപ എന്നിങ്ങനെയാണ് നിരക്ക്.

21-നും 28-നും രാവിലെ ആറിന് നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര, കപ്പലില്‍ ഭക്ഷണം എന്നിവയാണ് ട്രിപ്പിന്റെ പ്രത്യേകത. ഇതിനായി 3600 രൂപയാണ്.

കൂടാതെ എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും 200 രൂപയ്ക്ക് ‘കോഴിക്കോട് നഗരത്തെ അറിയാം’ നഗരയാത്രയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ 9544477954, 9846100728 എന്നീ നമ്പറുകളില്‍ അറിയാം.

summary: know in detail about this month’s excursions from KSRTC Kozhikode