ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സിനെക്കുറിച്ച് അറിയാം, പഠിക്കാം; ബോധവൽക്കരണവുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
മേപ്പയൂർ: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചാരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയൂർ ടൗണില്‍ ഇന്ന് വൈകിട്ട് 5മണിയോടെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിജയൻ മാസ്റ്റർ, ബിജു വി.പി, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ പങ്കജൻ, ജെ.എച്ച്.ഐ സുലൈഖ എന്നിവർ സംസാരിച്ചു. തുടര്‍ന്ന് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ ഫ്ലാഷ് മോബും ബോധവൽക്കരണ നോട്ടീസ് വിതരണവു നടന്നു.
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) വാരാചാരണത്തോടനുബന്ധിച്ച്, ആന്റിബയോട്ടിക് സാക്ഷരത താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ എല്ലാ വീടുകളിലും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
Description: Know and learn about antimicrobial resistance