ഫാഷിസത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കുറ്റ്യാടിയില്‍ നടന്ന കെ.എന്‍.എം ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.മുരളീധരന്‍ എം.പി
കുറ്റ്യാടി: ഫാഷിസത്തെ ചെറുക്കുക എന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കെ.എന്‍.എം സംഘടിപ്പിച്ച ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.മുരളീധരന്‍ എം.പി. ഫാഷിസത്തിനെതിരെ ഈ നാട്ടിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സെഷനുകളിലായി നടന്ന പരിപാടിയില്‍ നൗഷാദ് കാക്കവയല്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം.ടി മനാഫ് മാസ്റ്റര്‍, എം.അഹ്‌മദ് കുട്ടി മദനി, സൈനബ ഷറഫിയ്യ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ടി.ശാക്കിര്‍ വേളം, വി.കെ.ഫൈസല്‍, റിഹാസ് പുലാമന്തോള്‍, കെ.എം.കുഞ്ഞമ്മദ് മദനി, ഫാത്തിമ ചാലിക്കര, അദീബ് പൂനൂര്‍, സവാദ് പൂനൂര്‍, നജീബ് തിക്കോടി, സോഫിയ കൊയിലാണ്ടി, എന്‍.അഹ്‌മദ് കുട്ടി മാസ്റ്റര്‍ പൂനൂര്‍, റഹീം മാസ്റ്റര്‍, ആരിഫ തിക്കോടി, പ്രൊഫ. അബ്ദുസ്സമദ്, ഫാസില്‍ നടുവണ്ണൂര്‍, നൂറുദ്ദീന്‍ കൊയിലാണ്ടി, ഷാനവാസ് പേരാമ്പ്ര, അഷ്റഫ് പൂക്കാട്, ജലീല്‍ കിഴൂര്‍, ബഷീര്‍ വള്ളിയോത്ത്, റഫീഖ് കിനാലൂര്‍, മുഹമ്മദ് കാക്കുനി, ശാക്കിര്‍ നൊച്ചാട്, ഷാനവാസ് പറവന്നൂര്‍, ജലീല്‍ പരപ്പനങ്ങാടി, ഫൈസല്‍ കന്മനം, നഫീഹ തിക്കോടി, സൈഫുദ്ദീന്‍ കുറ്റ്യാടി, റഷീദലി കുറ്റ്യാടി, ഹുദ കോളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.