‘സാമ്പത്തികം പ്രശ്നമാക്കണ്ട, മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നോക്കു’; ചോനോളിയിലെ പെൺകുട്ടിയുടെ വിവാഹത്തിന് ധനസഹായം നൽകി കെ.എം.സി.സി
പേരാമ്പ്ര: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചോനോളിയിലെ പ്രവാസി ലീഗ് പ്രവർത്തകന്റെ മകളുടെ വിവാഹത്തിന് കെെത്താങ്ങായി കെ.എം.സി.സി. റിയാദിലെ ലൈല അഫ്‌ലാജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് വിവാഹത്തിന് ധനസഹായവുമായെത്തിയത്. മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി സി.പി എ അസീസ് ധനസഹായം ചേനോളി ശാഖ മുസ്ലിം ലീഗ് ട്രഷറർ മജിദ് ചേനോളിയെ ഏൽപ്പിച്ചു.
ഇർഷാദ് പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എം.സി.സി ജില്ലാ വൈസി പ്രസിഡന്റ് കെ.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി സി നേതാക്കളായ സി എം.എ നാസർ, സി.എം അൽമജീദ്,. പ്രവാസി ലീഗ്നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് .പി. കെ. കെ നാസർ, വി.എം നൗഫൽ, ആർ.കെ മുഹമദ്, ഗഫൂർവാല്യക്കോട് എന്നിവർ സംസാരിച്ചു.
Summary: KMCC’s financial support for chenoli native’s marriage