പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകും, വയനാടിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയരണം; കുറിഞ്ഞാലിയോട് കെ എം കൃഷ്ണൻ, ടി പി മൂസ്സ അനുസ്മരണ സമ്മേളനം
ഓർക്കാട്ടേരി : ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടത് സർക്കാറിന് നൽകിയ മുന്നറിയിപ്പ് ഗൗരവപൂർവം പരിഗണിക്കുമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി ഗവാസ്. ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് അവശേഷിക്കുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അഡ്വ: പി ഗവാസ് പ്രസതാവിച്ചു. സിപിഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമവാർഷികാചരണത്തിന്റെ ഭാഗമായി കുറിഞ്ഞാലിയോട് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേന്ദ്ര സർക്കാറിന്റെ തികഞ്ഞ സാമ്പത്തിക ഉപരോധത്തെ കേരളം അഭിമുഖീകരിക്കുകയാണ് . വയനാട്ടിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കേരളത്തിലെ ജനങ്ങളുടെ യോചിച്ച പ്രതിഷേധം ഉയർന്ന് വരണമെന്നും ഗവാസ് പറഞ്ഞു.
സമ്മേളനത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി കെ കെ രഞ്‌ജീഷ് അധ്യക്ഷത വഹിച്ചു. ആർ ശശി, പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള, എൻ എം ബിജു, ഇ രാധാകൃഷ്ണൻ, എ കെ കുഞ്ഞികണാരൻ തുടങ്ങിയവർ സംസാരിച്ചു.