കെ.എം കൃഷ്ണൻ , ടി.പി മൂസ്സ ചരമ വാർഷികദിനം;പുഷ്പാർച്ചനയും അനുസ്മരണയോ​ഗവും നടന്നു


വില്യാപള്ളി: പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തികപ്പള്ളിയിലെ കെ.എം കൃഷ്ണന്റയും ടി.പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, ആർ സത്യൻ എൻ എം ബിജു പി പി വിമല, ആർ കെ ഗംഗാധരൻ , ഒ എം അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ടി പി മൂസയുടെ വസതിയിൽ നടന്ന ടി പി മുസ്സ അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. കെ കെ ബാലൻ, ആർ സത്യൻ, കെ കെ രഞ്‌ജീഷ്, എൻ എം വിമല, സി ബാബു എന്നിവർ സംസാരിച്ചു.