മത്സ്യത്തൊഴിലാളികളുടെ ദീർഘനാളത്തെ അവശ്യം യാഥാർത്ഥ്യമാകുന്നു; അഴിയൂർ പൂഴിത്തല മൽസ്യ ഷെഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ


വടകര: അഴിയൂർ പൂഴിത്തല മൽസ്യ ഷെഡിന്റെ നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു. കടലിനെ ആശ്രയിച്ചു ദൈനംദിന ജീവിതം നയിക്കുന്ന നിരവധി സാധാരണ മനുഷ്യരുടെ വലിയ പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.

2022 വർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തിൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി ഈ പ്രവൃത്തി യാണ് കാണിച്ചിരുന്നത്. തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. കടലിൽ പോകുന്നവർക്ക് വല നെയ്യുന്നതിനും നെയ്തവല സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അഴിയൂർ പൂഴിത്തലമേഖലയിൽ ഒരു സുരക്ഷിത കേന്ദ്രമില്ല എന്നത് വലിയ പ്രയാസമായി തുടരുകയാണ്.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന മൽസ്യ ബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും വിധം ലോക്കർ റൂമോടുകൂടിയ മൽസ്യ ഷെഡ്ഡാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കടൽ തീരത്തുള്ള റവന്യു പുറമ്പോക്ക് ഭൂമി ഇതിനായി ലഭ്യമാക്കുന്നതിനും തുടർന്ന് പദ്ധതിയുടെ ഭരണാനുമതി നേടിയെടുക്കുന്നതിനും നിരന്തരമായ ഇടപെടൽ വേണ്ടിവന്നതായും തുടർ നടപടികൾ പൂർത്തിയാക്കി വളരെ വേഗം തന്നെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.

Summary: Fishermen’s long-held need is a reality; KK Rama MLA said that administrative permission has been given for the construction of Azhiyur Poozhithala fish shed for a cost of one and a half crore rupees.