നിയമ സഭയിലെ സംഘര്‍ഷം, സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ദേവ് എം.എല്‍.എ അപമാനിച്ചു; പരാതിയുമായി കെ.കെ രമ
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എം.എല്‍.എ കെ.കെ. രമ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇത് ആദ്യമായാണ് ഒരു എം.എല്‍.എയ്ക്കെതിരെ മറ്റൊരു എം.എല്‍.എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്.
നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയില്‍ സചിന്‍ ദേവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സചിന്‍ദേവ് എം.എല്‍.എ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.