കെ കെ രാഘവൻ സ്മാരക പുരസ്കാരം ജി സുധാകരന്; സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്ക്കാരം സമ്മാനിച്ചു


വടകര: വടകര മുൻസിപ്പൽ ചെയർമാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ ആറാമത് പുരസ്‌കാരം വിതരണം ചെയ്തു. മുൻ മന്ത്രി ജി സുധാകരനാണ് ഈ വർഷത്തെ പുരസ്ക്കാരം. സാഹിത്യകാരൻ കൽപ്പറ്റ നാരായണനിൽ നിന്ന് ജി സുധാകരൻ പുരസ്ക്കാരം ഏറ്റുവാങ്ങി.

കെ കെ രാഘവൻ അനുസ്മരണ സമ്മേളനം ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ‘ദേശീയതയും ജനാധിപത്യവും വർത്തമാനകാല ഇന്ത്യയിൽ’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം സ്മാരക പ്രഭാഷണം നടത്തി. വടകര ടൗൺഹാളിൽ നടന്ന പരിപാടിയിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. മുൻ മന്ത്രി സി കെ നാണു, എം കെ ഭാസ്കരൻ, കെ കെ കൃഷ്ണൻ, ഇ പി ദാമോദരൻ, അഡ്വ. സി വിനോദൻ, സി കുമാരൻ, എടയത്ത് ശ്രീധരൻ, പി പി രാജൻ, വിമല കളത്തിൽ, പ്രസാദ് വിലങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.