കെ കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ; വിടചൊല്ലി നാട്


നടുവണ്ണൂർ: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ. നടുവണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പടെ നൂറ്കണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിച്ചു.

ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽഎമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ, ഡോ.എം.കെ മുനീർ, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ്, എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ നാണു, സത്യൻ മൊകേരി, എ.പ്രദീപ് കുമാർ, പ്രഫുൽ കൃഷ്ണൻ, സി.എൻ വിജയകൃഷ്ണൻ, കെ.ടി കുഞ്ഞിക്കണ്ണൻ, പി.കെ ഫിറോസ്, കെ.എം. അഭിജിത്ത്, കെ.സി അബു, പി.പി മോഹനൻ, പി.ജെ മോൻസി സാംസ്കാരിക നേതാക്കളായ കെ.സി ഉമേഷ് ബാബു, വി.ആർ സുധീഷ്, ഡോ. ആസാദ്, എൻ.വി ബാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, ഗ്രോ വാസു, മാഗ്ളിൻ ഫിലോമിന തുടങ്ങിയവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ആർ.എം പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ചെയർമാൻ ടി.എൽ സന്തോഷ്, കേന്ദ്ര കമ്മിറ്റിയംഗം കെ.എസ് ഹരിഹരൻ, അഡ്വ.പി.കുമാരൻകുട്ടി, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ചെയർമാൻ എൻ.പി ഭാസ്കരൻ മാസ്റ്റർ എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.