കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു; തീയണയ്ക്കാനാവാതെ അഗ്നിശമനസേനയും നാട്ടുകാരും


കീഴരിയൂർ: കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്.

കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വാഹനം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ തീയണയ്ക്കാനുള്ള ശ്രമം ഏറെ ദുഷ്കരമാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

മേപ്പയ്യൂർ മീറോട് മലയുടെ മറുവശത്താണ് കീഴരിയൂർ മരുതേരി മീത്തൽ മല. ഇന്ന് വൈകീട്ട് നാല് മണിയോടെ മീറോട് മലയിലെ അടിക്കാടിന് തീപിടിച്ചിരുന്നു. 20 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്.

അഞ്ച് ഏക്കറിലധികം ഭാഗത്തെ അടിക്കാട് കത്തി നശിച്ചു. നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല. പേരാമ്പ്രയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

ഭാസ്കരൻ അലക്കാർ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. വാഹനം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ചെറിയ വണ്ടിയിൽ വെള്ളമെത്തിച്ചും ഫയർ ബ്രേക്ക് ഉണ്ടാക്കിയുമാണ് തീയണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ. ശ്രീകാന്ത്, സത്യനാഥ്, സനൽ രാജ്, വി.കെ. ഷൈജു, ഹോം ഗാർഡ് മുരളീധരൻ എന്നിവർ പങ്കെടുത്തു.