വേദിയില്‍ മാറ്റുരച്ച് കുഞ്ഞുതാരങ്ങള്‍; കാണികളുടെ മനസ് നിറച്ച് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ‘കിലുക്കം’ അങ്കണവാടി കലോത്സവം


വടകര: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിലുക്കം – 25. വില്യാപ്പള്ളി യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു.

മുപ്പത്തിമൂന്ന് അംഗനവാടികളിലെ കുട്ടികള്‍ കലോത്സവത്തില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജിത, സിമി, ബ്ലോക്ക് മെമ്പര്‍ ഒ.എം ബാബു, മെമ്പര്‍മാരായ ഇബ്രായി പുത്തലത്ത്, രാഗിണി, മുരളി മാസ്റ്റര്‍, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ബ്ലോക്ക് പ്രസിഡണ്ട് സമ്മാനങ്ങള്‍ നല്‍കി. വി.കെ ശശി സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ നന്ദി പറഞ്ഞു.

Description: ‘Kilukum’ Anganavadi Kalotsavam of Villyapalli Gram Panchayat