കെ.എച്ച്.ആര്‍.എ. പേരാമ്പ്ര യൂണിറ്റിന് പുതിയ നേതൃനിര; ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് റജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള വിഷയത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
പേരാമ്പ്ര: കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഹോട്ടൽ എംബസിയിൽ വെച്ച് നടന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.പ്രമോദ് യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റിന്റെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു.
നിലവിലെ 54 മെമ്പർമാരില്‍ 47 പേരാണ് യോഗത്തിൽ എത്തിചേർന്നത്.
പേരാമ്പ്ര ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമലും കുറ്റ്യാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉമേഷും ചേര്‍ന്ന് റജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെ കച്ചവടക്കാർ നിർബന്ധമായും സ്ഥാപനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളെപറ്റി അവബോധ ക്ലാസ് എടുത്തു.
59-ാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നത് സംബന്ധിച്ചും സംഘടനാ പ്രവർത്തനങ്ങളെ പറ്റിയും സംസ്ഥാന കമ്മറ്റി അംഗം ശക്തീധരൻ യോഗത്തില്‍ വിശദീകരിച്ചു. ‘സൽക്കാർ’ സമ്മാനകൂപ്പൻ്റ വിതരണ ഉൽഘാടനം ജില്ലാ ട്രഷറർ ബഷീർ ചിക്കീസ് നിർവഹിച്ചു. മെമ്പർമാരുടെ ചർച്ചക്ക് ശേഷം ജില്ലാ വൈസ് പ്രസിഡണ്ട് റാഫി കണ്ടത്തിൽ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി. പാനൽ എതിരില്ലാതെയാണ് പാസായത്. എം.എം.ചന്ദ്രൻ പുതിയ പ്രസിഡണ്ടായും, കെ.കെ. അബ്ദുൾ സലാം സെക്രട്ടറിയായും, ഷൈജിത്ത് എംബസി ട്രഷർ ആയും കമ്മറ്റി ചുമതല ഏറ്റെടുത്തു.
എംബസി കുഞ്ഞിക്കണ്ണൻ, ഷാനവാസ് ഹോണ സററി എന്നിവർ യോഗത്തില്‍ സംസാരിച്ചു.
പ്രസിഡണ്ട് എം.എം. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.കെ.അബ്ദുൾ സലാം സ്വാഗതവും ഷൈജിത്ത് നന്ദിയും പറഞ്ഞു.