പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ.എച്ച്.ആര്‍.എ; പേരാമ്പ്രയില്‍ ഗ്യാസ് സിലണ്ടര്‍ വഹിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം


പേരാമ്പ്ര: പേരാമ്പ്രയില്‍ കെ.എച്ച്.ആര്‍.എ അംഗങ്ങള്‍ ഗ്യാസ് സിലണ്ടര്‍ വഹിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. നിലവില്‍ വര്‍ദ്ധിപ്പിച്ച പാചക വാതാക വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം.

ആവശ്യസാധനങ്ങളുടെയും മറ്റും വില വര്‍ധിച്ചു കൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തില്‍ വീണ്ടും പാചക വാതാക വിലവര്‍ദ്ധനവ് ജനങ്ങള്‍ക്കും, അതിലുപരി ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, ചായക്കട മേഖലയിലുള്ളവര്‍ക്കും ഇരുട്ടടിയാണെന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും കെ.എച്ച്.ആര്‍.എ ഭാരവാഹികള്‍ പരിപാടിയില്‍ പറഞ്ഞു.

പേരാമ്പ്രയിലെ 35 ഓളം വരുന്ന കെ.എച്ച്.ആര്‍.എ അംഗങ്ങള്‍ പ്ലകാര്‍ഡുകളുമായി പ്രതിഷേധറാലിയില്‍ അണിനിരന്നു. ഗ്യാസ് സിലണ്ടറില്‍ കരിങ്കൊടി നാട്ടി പ്രകടനത്തിന്റെ മുന്നില്‍ ആനയിച്ചു.പേരാമ്പ്ര ദാറും നൂജും കേളജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധറാലി കല്ലോട് നിന്ന് തിരിച്ച് മര്‍ക്കറ്റ് പരിസരത്ത് അസാനിച്ചു.

സമാപന യോഗത്തില്‍ എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അബൂള്‍ സലാം സ്വാഗതം പറഞ്ഞു. ഒ.പി. മുഹമദ് (ഏകോപന സമിതി), ബി.എം. മുഹമ്മദ് (സമിതി) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഷൈജിത്ത് നന്ദി പറഞ്ഞു.