ശ്രീനഗറിലെ ബി.എസ്.എഫ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചു; വേളം സ്വദേശിയായ ജവാൻ്റെ കുഞ്ഞ് മരിച്ചു
കുറ്റ്യാടി: ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്.എഫ് ക്വാർട്ടേഴ്സില്‍ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് ജവാന്‍റെ മകൻ മരിച്ചു. വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് രാഹുലിന്‍റെയും പേരാമ്പ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ ആണ് മരിച്ചത്.
ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേൾഡ് റെക്കോർഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു ദക്ഷിത് യുവൻ. കാലിക്കട്ട് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗമാണ് രാഹുല്‍.
Summary: Kerosene stove explodes at BSF quarters in Srinagar; A native of Velam, the child of a jawan died