വിദ്യാർത്ഥികൾ അണിനിരന്നപ്പോൾ പിറന്നത് മറ്റൊരു കേരളം; ചെമ്പനോട സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനാഘോഷം


പേരാമ്പ്ര: കേരള പിറവി ദിനാഘോഷത്തിന്റെ ഭാ​ഗമായി ചെമ്പനോടയിലെ സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കേരളത്തിന്റെ ഭൂപടം തീർത്തു. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ അണിനിരന്നാണ് കേരളത്തിന്റെ ഭൂപടം തീർത്തത്. ഇതിനോടനുബന്ധിച്ച് ലഹരിക്കെതിരെ കുട്ടി ശൃംഖലയും തീർത്തു.

ചക്കിട്ടപാറ പഞ്ചായത്തം​ഗം ലൈസാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ലീഡർ സ്റ്റെഫി അന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ഗാനം, മലയാളതനിമ വിളിച്ചോതുന്ന ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. സി.ജെ തോമസ് പടയോട്ടത്തിന്റെയും തേർവാഴ്ചയുടെയും കാലഘട്ടത്തിൽ നിന്ന് വീരനായകനായികമാരെയും, നനതായ പൈതൃകവും, തനതായ കലാരൂപങ്ങളെയും നേടി തന്ന കേരളത്തെക്കുറിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഷാന്റി വി.കെ സ്വാഗതം പറഞ്ഞു.

Summary: Keralappiravi celebration at St. Joseph’s High School Chempanoda