കരുതല്‍മേഖല നിര്‍ദ്ദേശം പുനഃപരിശോധിക്കണം -കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം
പേരാമ്പ്ര: കരുതല്‍മേഖലാ നിര്‍ദേശം പുനഃപരിശോധിക്കണമെന്നും ജനവാസകേന്ദ്രങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ സ്റ്റീല്‍ ഇന്റസ്ട്രിയല്‍ ചെയര്‍മാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ശ്രീധരന്‍ മുതുവണ്ണച്ച അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബേബി കാപ്പുകാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
ജെയ്സണ്‍ ജോസഫ്, ബോബി ഓസ്റ്റിന്‍, പ്രകാശന്‍ കിഴക്കയില്‍. സജീഷ് കോശി, മനോജ് പാലേരി, കെ.കെ. രാജീവന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.