കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; കോഴിക്കോട് നിന്ന് ഓരോ സ്‌റ്റേഷനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അറിയാം
കോഴിക്കോട്: കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്. എ.സി ചെയര്‍കാര്‍, എ.സി എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിങ്ങനെ രണ്ട് തരം സീറ്റുകളാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ ഉള്ളത്. പ്രില്‍ 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രില്‍ 26 നാണ് കാസര്‍കോട് നിന്നുള്ള സാധാരണ സര്‍വ്വീസ് ആരംഭിക്കുക. തിരുവനന്തപുരത്ത് നിന്നുള്ള സാധാരണ സര്‍വ്വീസ് ഏപ്രില്‍ 28 നാണ് ആരംഭിക്കുക.
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എ.സി ചെയര്‍കാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയാവും. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയര്‍കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.
ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കോഴിക്കോട് നിന്ന് വിവിധ സ്‌റ്റേഷനുകളിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ നിരക്കുകള്‍ താഴെ അറിയാം:
(സ്റ്റേഷന്‍ – എ.സി ചെയര്‍കാര്‍ നിരക്ക് – എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക് എന്ന ക്രമത്തില്‍)
തിരുവനന്തപുരം – 1240 – 2240
കൊല്ലം – 1130 – 2020
കോട്ടയം – 985 – 1720
എറണാകുളം – 660 – 1270
തൃശൂര്‍ – 525 – 1005
ഷൊര്‍ണൂര്‍ – 495 – 930
കണ്ണൂര്‍ – 445 – 840
കാസര്‍കോട് 795 – 1350
ടിക്കറ്റുകൾ ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റ് വഴിയോ ഐ.ആർ.സി.ടി.സി ആപ്പ് വഴിയോ ബുക്ക് ചെയ്യാം.