സഹകരണ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിയാധാരമാക്കരുതെന്ന് ആവശ്യം; കേരള അര്‍ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന അവകാശ സംരക്ഷണ ജാഥ കുറ്റ്യാടിയില്‍
കുറ്റ്യാടി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ നയം സംസ്ഥാനത്തെ സാധാരണക്കാരുടെ ആശാ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നതിനേ ഉപകരിക്കൂവെന്നും കേന്ദ്രനയം തിരുത്തണമെന്നും കേരള അര്‍ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന അവകാശ സംരക്ഷണ ജാഥ ആവശ്യപ്പെട്ടു. സഹകരണ മേഖലയെ ആശ്രയിച്ച കഴിയുന്ന പതിനായിരങ്ങളെ വഴിയാധാരമാക്കരുതെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ജാഥ.
ജാഥയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണം അര്‍ബന്‍ ബേങ്ക് ചെയര്‍മാന്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ടി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കുബ്‌സോ (KUBSO) സംസ്ഥാന ജനറല്‍ സെക്രട്ടറി ശബരീഷ് കുമാര്‍ പൊന്നാനി, വര്‍ക്കിംഗ് പ്രസിഡണ്ട് ഹുസൈന്‍ വല്ലാഞ്ചിറ, സുരേഷ് താന്നിയില്‍, ശ്രീജേഷ് ഊരത്ത്, സി.കെ.രാമചന്ദ്രന്‍, ബിജു ഫറോക്ക്, കെ.സി.ബൈജു, ഏ.സി.മിത്രന്‍, റോബിന്‍ ജയിംസ്, വിശ്വന്‍ കാപ്പുങ്കര, അഷ്‌റഫ് പെരിഞ്ചീര സംസാരിച്ചു.