കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെുത്തു; ജനറല്‍ ബോഡി യോഗം മേപ്പയൂരില്‍ സംഘടിപ്പിച്ചു


പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം മേപ്പയൂര്‍ വ്യാപാര ഭവനില്‍ വച്ച് നടന്നു. യൂത്ത് വിംഗ് പുതിയ പ്രസിഡന്റായി ശ്രീജിത്ത് അശ്വതിയെയും ജനറല്‍ സെക്രട്ടറിയായി നിസാം നീലിമയെയും ട്രഷറര്‍ സുര്‍ജിത്ത് സരണിയെയും തിരഞ്ഞെടുത്തു.

ചടങ്ങില്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീദര്‍ശിനെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി നിസാം നീലിമ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രാഗേഷ് പവര്‍ പ്ലസ് റിപ്പോര്‍ട്ടും ട്രഷറര്‍ നിഷാജ് കെ.വി വരവ് ചെലവും അവതരിപ്പിച്ചു. ഏകോപന സമിതി ജില്ലാപ്രവര്‍ത്തകസമിതി അംഗം ഷംസുദ്ദീന്‍ കമ്മന മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത്, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് കിംഗ്, ഷൗക്കത്ത് കൊയിലാണ്ടി, ജില്ലാ ട്രഷറര്‍ അമല്‍ വടകര, സുര്‍ജിത്, പിയൂഷ് രമ്യ എ കെ , ടി.കെ സത്യന്‍ ഫിറാസ് കല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സിറാജ് എ ടി സി നന്ദി പറഞ്ഞു.