കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിനെ ഇനി ഇവര്‍ നയിക്കും


വില്യാപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിന്റെ 2024-2026 വര്‍ഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.

ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കുത്തകവല്‍ക്കരണവും കട വാടകയുടെ 18 ശതമാനം നികുതി ബാധ്യത വ്യാപാരികളുടെ മേല്‍ കെട്ടി വെയ്ക്കുന്നതും വ്യാപാര സമൂഹത്തോട് കാണിക്കുന്ന അനീതീയാണെന്നും ഇതിനെതിരെ ഒന്നിച്ച് പോരാടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ടായി ഇ.പി ഫൈസല്‍, ജനറല്‍ സെക്രട്ടറിയായി സി.കെ ശ്രീജേഷ്, ട്രഷററായി അക്ഷര സുരേന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Description: Kerala Traders Industry Coordinating Committee Villiappally unit