അന്തരിച്ച മുക്കാളിയിലെ വ്യാപാരിയുടെ കുടുംബത്തിന് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ധനസഹായം കൈമാറി
അഴിയൂർ: മുക്കാളിയിലെ നാണൂസ് ബേക്കറിയുടമ അന്തരിച്ച സുരേഷ് ബാബുവിൻ്റെ കുടുംബത്തിന് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി. മരണാനന്തര ധനസഹായമായി കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി. ആശ്വാസ് പദ്ധതി ചെയർമാൻ എവിഎം കബീർ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
മുക്കാളി വ്യാപാര ഭവന് സമീപം നടന്ന ചടങ്ങിൽ അഴിയൂർ പഞ്ചായത്ത് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രീത പി കെ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുസ്സലാം, അമൽ അശോക്, ഹരീഷ് ജയരാജ്, കെ കെ അനിൽകുമാർ, കെ ഇ ഇസ്മയിൽ, എ ടി ശ്രീധരൻ, പി പി വിജയൻ, സുജിത് പുതിയോട്ടിൽ എന്നിവർ സംബന്ധിച്ചു. മുക്കാളി യൂണിറ്റ് പ്രസിഡണ്ട് ബാബു ഹരിപ്രസാദ് സ്വാഗതവും സാലിം അഴിയൂർ നന്ദിയും പറഞ്ഞു.
Description: Kerala Traders Industry Coordinating Committee to help the family of the deceased Mukkali trader