നവംബർ ഏഴിന്‌ രാജ്ഭവൻ മാർച്ചുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; വില്യാപ്പള്ളിയില്‍ പ്രതിഷേധ പ്രകടനവും വിളംബര ജാഥയും


വില്യാപ്പള്ളി: വ്യാപാരികൾക്ക് മുറി വാടകയിൻമേൽ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും വിളംബര ജാഥയും നടത്തി.

സംസ്ഥാന കമ്മിറ്റി നവംബർ ഏഴാം തീയതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്‌. വൈകുന്നേരം ആറ് മണിക്ക്‌ വില്യാപ്പള്ളി വ്യാപാഭവന്‍ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ നഗരം ചുറ്റി വ്യാപാഭവന്‍ പരിസരത്ത് എത്തിച്ചേര്‍ന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ഇ.പി ഫൈസൽ ഉദ്ഘാടനം ചെയ്തു. സി.കെ ശ്രീജേഷ്, അക്ഷരം സുരേന്ദ്രൻ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.

Description: Kerala Traders and Businessmen Coordination Committee with Raj Bhavan March on 7th November