സംസ്ഥാനത്ത് 8 മാസം തുടങ്ങിയത് കൊണ്ട് 1 ലക്ഷം പുതിയ സംരംഭങ്ങള്‍; കുറ്റ്യാടിയിലും സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് മന്ത്രി പി. രാജീവ്
കുറ്റ്യാടി: സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൗഹൃദ അന്തരീക്ഷമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കുറ്റ്യാടി മണ്ഡലത്തില്‍ ആരംഭിക്കുന്ന നാളീകേര പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 8 മാസം കൊണ്ട് 1 ലക്ഷം പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമായത്. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴിലും ലഭിച്ചു. സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി കുറ്റ്യാടിയിലും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നാളീകേര പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നതോടെ പ്രാദേശത്തെ സമ്പദ്ഘടനയിലും അടിമുടി മാറ്റമുണ്ടാകും. 2024 സാമ്പത്തിക വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാളികേര അധിഷ്ഠിത ഉല്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയാണ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികള്‍ 2023 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും.
ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ മാരായ കെ.കെ. ലതിക, പാറക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ ജി അശോക് ലാല്‍, ബ്ലോക്ക് -പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.