‘പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചു’; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം
അരിക്കുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി.എയും നൽകാതെ പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് യോഗം രൂപം നൽകി. കെ. ബാലൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.രാമദാസ് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി രഘുനാഥ് എഴുവങ്ങാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡന്റ് ഒ.എം.രാജൻ മാസ്റ്റർ, ബ്ലോക് സെക്രട്ടറി പി.കെ.രാഘവൻ, ബി.ഉണ്ണികൃഷ്ണൻ, ടി.രാരുക്കുട്ടി മാസ്റ്റർ, സി.എം.ജനാർദ്ദനൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, പി.കെ.നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.രാമാനന്ദൻ സ്വാഗതവും ഒ.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.
summery: kerala state service pensioners association Arikkulam constituency annual conference conducted