ഒന്നല്ല, രണ്ടല്ല, മൂന്ന്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡിന്റെ ഹാട്രിക് തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി തേജലക്ഷ്മി


പേരാമ്പ്ര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ തേജലക്ഷ്മി. മിമിക്രി, നാടൻ പാട്ട്, തിരുവാതിര മത്സരങ്ങളിലാണ് തേജലക്ഷ്മിയും സംഘവും മാറ്റുരച്ചത്. മത്സരങ്ങളുടെ ഫലങ്ങൾ പുറത്തുവന്നപ്പോൾ എല്ലാത്തിനും ‘എ’ ഗ്രേഡ്. കലോത്സവത്തിൽ ‘എ’ ഗ്രേഡിന്റെ ഹാട്രിക് തിളക്കമാണ് തേജാ ലക്ഷ്മിയെ കാത്തിരുന്നത്.

സംസ്ഥാന തലത്തിലേതുള്ള ആദ്യ മത്സരത്തിൽ തന്റെ കലാ വൈഭവം കാണികൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ മിടുക്കി. മൂന്നാം ക്ലാസ് മുതൽ

മിമിക്രി പരിശീലനം ആരംഭിച്ചു. ജില്ലയെ പ്രതിനിധീകരിച്ച് വിജയിക്കാനായതിന്റെ സന്തോഷത്തിലാണ് തേജലക്ഷ്മിയും കുടുംബവും.

[mid 2

ഷൈജു പേരാമ്പ്രയുടെയും നിഷയുടെയും മകളാണ്. മിമിക്രി കകലാകാരനായ അച്ഛനൊപ്പം ചെറുപ്പം മുതൽ വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്.