വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം; സെപ്തംബര്‍ 28ന്‌ സ്‌ക്കൂള്‍തല മത്സരം


വടകര: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിപ്പിക്കുന്നു. പതിന്നാലാമത് സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരത്തിന്റെ മുന്നോടിയായി സ്‌ക്കൂള്‍തല ക്വിസ് മത്സരം 28-ന് സ്കൂളുകളിൽ നടക്കും.

ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മൂന്ന് വിദ്യാർഥികൾക്ക് ഒരു ടീമായി ഒക്ടോബർ 26-ന് നടക്കുന്ന താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം.

വിദ്യാർഥികളുടെ പേര് സ്കൂൾ പ്രിൻസിപ്പൽ വടകര കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ 20-ന് നാലുമണിക്കു മുൻപായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9846223526.