ലിംഗനീതി ഏകദിന സെമിനാര്‍; പരിപാടി സംഘടിപ്പിച്ച് കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും


പേരാമ്പ്ര: കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ ചേര്‍ന്ന സെമിനാര്‍ ബ്ലോക്ക് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റകും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ അനിത ബാബു, നിഷ സന്തോഷ്, കെ.സി. കരുണാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ. സുനില്‍, കെ.കെ. ബിന്ദു, ഉണ്ണിവേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വി.പി. പ്രവിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മല്‍, കെ.കെ. വിനോദന്‍, ഗിരിജ ശശി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കാദര്‍, എം. വിശ്വന്‍,കെ മധുകൃഷ്ണന്‍, പി.കെ.എം. ബാലകൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര സി.കെ.ജി ഗവ. കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ശിശുവികസന ഓഫീസര്‍ കെ. ദീപ സ്വാഗതവും കമ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി. അനുശ്രീ നന്ദിയും പറഞ്ഞു.