15 കോടിയുടെ രണ്ട് പദ്ധതി; പേരാമ്പ്രയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കേരള ബജറ്റ് 2023


പേരാമ്പ്ര: പേരാമ്പ്രയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി താങ്ങായും കരുതലായും കേരള ബജറ്റ് 2023. 15 കോടിയുടെ രണ്ട് പദ്ധതിയാണ് മണ്ഡലത്തിനായി അനുവദിച്ചിട്ടുള്ളത്.

പത്ത് കോടി രൂപ വീയഞ്ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജിനും, അഞ്ച് കേടി കുറ്റ്യാടി ഇറിഗേഷന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ക്കായുമായാണ് വകയിരുത്തീട്ടുള്ളത്. പോളിടെക്‌നിക്ക് ഉള്‍പ്പടെ 21 വര്‍ക്ക് ടോക്കണ്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്രയുടെ സമഗ്ര വികസനത്തിന് കൈത്താങ്ങാവും വിധമാണ് സംസ്ഥാന ബജറ്റ്.