എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്നറിയാം; ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ ഇവയാണ്


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചതിന് ഒരു ദിവസം മുമ്പേ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു.

ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത ഫലത്തിനുപുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടമുവമഹമാ 2023 എന്ന് സെര്‍ച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

ഫലം ലഭിക്കുന്ന മറ്റ് വെബ്‌സൈറ്റുകള്‍:

www.prd.kerala.gov.in

https://results.kerala/gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://sslcexam.kerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാവും.