‘എല്‍.പി തലത്തില്‍ സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കണം’; കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മേപ്പയ്യൂരില്‍ ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കേരളസംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കോഴിക്കോട് ജില്ലാപഠനക്യാമ്പ് സംഘടിപ്പിച്ചു. എല്‍.പി.തലത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും സംസ്‌കൃത അധ്യാപക തസ്തിക അനുവദിക്കാതിരിക്കുന്നത് സംസ്‌കൃതത്തോടുള്ള അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

എല്‍.പി തലത്തില്‍ സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ് ഈ സാഹചര്യത്തില്‍ അധ്യാപക നിയമനനം ആവശ്യാമാണെന്നും പറഞ്ഞു. കേരളസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സംസ്‌കൃതോത്സവത്തില്‍ എല്‍.പി, ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാപഠനക്യാമ്പ് സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി സനല്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി ബിനീഷ് അധ്യക്ഷതവഹിച്ചു. സി.പി സുരേഷ്ബാബു, ഷിജു.എം.ടി, സി സുരേഷ്‌കുമാര്‍, കെ.സുജീഷ്, ഹേമലാല്‍ മൂടാടി, റഹ്മത്ത്.ടി.എ എന്നിവര്‍ സംസാരിച്ചു.

അനുപമ കെ സ്വാഗതവും അശ്വതി എന്‍ നന്ദിയും പറഞ്ഞു.