കേരള ഖരമാലിന്യ പരിപാലന പദ്ധതി; വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു


വടകര: കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു. എം.സി.എഫിലേക്കുള്ള മറ്റു ഉപകരണങ്ങളും ചടങ്ങിൽ കൈമാറി.

രാജിത പതേരി അധ്യക്ഷത വഹിച്ചു. പ്രജിത എ.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സി.ഡി.എസ് ചെയർപേഴ്സൺ, കൗൺസിലർമാർ, ഹരിത കർമ്മ സേന സെക്രടറി എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം മേധാവി ശ്രീ രമേശൻ കെ. പി നന്ദി പറഞ്ഞു. HI ശ്രീ ശശി എൻ. ആർ , JHI ശ്രീമതി വിഗിഷ ഗോപാലൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, KSWMP എഞ്ചിനീയർ ശ്രീ ലിവിൻ പ്രമോദ്, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Description: Kerala Solid Waste Management Project; Uniforms and safety equipment were distributed to Harita Karma Sena of Vadakara Municipality