‘ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യം’; പേരാമ്പ്രയില്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഏരിയാ സമ്മേളനം


പേരാമ്പ്ര: ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഷീര്‍.എം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രാജീവന്‍ പി.കെ സ്വാഗതം പറഞ്ഞു. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗം ടി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.എ ജില്ലാ പ്രസിഡന്റ് സലീഷ് എസ്.ഡി, ഭാസ്‌കരന്‍.കെ. സി, ലെനീഷ്.പി.എന്നിവര്‍ സംസാരിച്ചു. ഷീജ റെജീഷ് നന്ദി രേഖപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഔഷധ ഭേദഗതി ബില്‍, ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍ അവകാശം നിഷേധിക്കുന്ന നിയമ ഭേദഗതിക്കെതിരെ സമ്മേളനം പ്രമേയം പാസാക്കി.

പുതിയ ഭാരവാഹികളായി ഷീജ റിജേഷ് പ്രസിഡന്റ്, ഭാസ്‌കരന്‍ കെ.സി, സുലനി.ടി വൈസ് പ്രസിഡന്റ്, രാജീവന്‍.പി.കെ സെക്രട്ടറി, ഉഷ.സി.സി, ലെനീഷ്. പി. ജോ:സെക്രട്ടറി, ഷോജി.വി.എം ട്രഷര്‍ എന്നിവരെ തിരഞ്ഞെടുത്തു.