പോലീസ് സംഘടനയുടെ വര്‍ത്തമാനകാല സാധ്യതയും പരിമിതിയും; പേരാമ്പ്രയില്‍ കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ്


പേരാമ്പ്ര: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ വച്ച് നടന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുരേഷ് വി.പി അധ്യക്ഷത വഹിച്ചു.

പഠന ക്യാമ്പില്‍ പോലീസ് സംഘടനയുടെ വര്‍ത്തമാനകാല സാധ്യതയും പരിമിതിയും, പോലീസ് സംഘടന ചരിത്രം, സേവന വേതന മേഖലയും പോലീസും, ശരീരഭാഷയും കുറ്റാന്വേഷണവും എന്നീ വിഷയങ്ങളില്‍ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സുധീര്‍ഖാന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രഘുനാഥന്‍ കെ.പി, വയനാട് ജില്ല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബിജുജന്‍ ഇ.കെ, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷൈജു മാച്ചാത്തി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ജില്ലാ സെക്രട്ടറി ഗിരീഷ് കെ.കെ. സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപന്‍ ഇ.കെ, സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിജിത്ത് ജി.പി, സംസ്ഥാന നിര്‍വാഹ സമിതി അംഗം സജിത്ത് പി.ടി, കെ.പി.ഓ.എ സംസ്ഥാന നിര്‍വാഹ സമിതി അംഗം സുജിത്ത് സി.കെ, കെ.പി.ഓ.എ ജില്ലാ സെക്രട്ടറി എ. വിജയന്‍, കെ.പി.എ സിറ്റി ജില്ലാ സെക്രട്ടറി പവിത്രന്‍ വി.പി എന്നിവര്‍ ആശംസകളും ജില്ലാ ട്രഷറര്‍ സുഗിലേഷ് പി. നന്ദിയും പറഞ്ഞു.