പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്; വെറും മൂന്ന് ക്ലിക്കില്‍ ഫലം അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം
കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍ പ്രൈവറ്റായും 45797 പേര്‍ ഓപ്പണ്‍ സ്‌കൂളിനു കീഴിലുമാണ് പരീക്ഷയെഴുതിയത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പതു കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31332 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 30158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതി.
പരീക്ഷാഫലം അറിയാം-ഈ ലിങ്കുകളിലൂടെ
http://keralaresults.nic.in
http://dhsekerala.gov.in,
http://results.kite.kerala.gov.in,
http://kerala.gov.in
http://prd.kerala.gov.in
ഈ വെബ്സൈറ്റിന് പുറമെ രണ്ട് ആപ്ലിക്കേഷനിലൂടെ നിങ്ങൾ നിങ്ങളുടെ പ്ലസ് ടു ഫലവും മാർക്ക് ഷീറ്റും ലഭിക്കുന്നതാണ്.
Saphalam 2021
iExaMS – Kerala
എങ്ങനെ വേഗത്തിൽ ഫലം ലഭിക്കാം?
മുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിച്ചാൽ DHSE Plus Two Second Year Results 2022, VHSE Result 2022 എന്നീ രണ്ട് വിഭാഗങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ ഏത് വിഭാഗത്തിലെ വിദ്യാർഥിയോണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് ഇക്കര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഫലം അറിയുന്നതിനായി വെബ്സൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി അവസാനത്തെ ലിങ്കുകൾ ഉപയോഗിക്കുക. കാരണം ആദ്യത്തെ ലിങ്കുകളിൽ ആയിരിക്കും കൂടുതൽ പേർ ഫലം അറിയാൻ പ്രവേശിക്കുക. അപ്പോൾ ആ ലിങ്കിൽ തന്നെ നിങ്ങളും കയറിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നത് വൈകിയേക്കും.
1. ഫല പ്രഖ്യാപന ലങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുമ്പോൾ തന്നെ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്.
2. ആ വിൻഡോയിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ റോൾ നമ്പറും ജനന തിയതിയും നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക. നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെങ്കിൽ RESET ക്ലിക്ക് ചെയ്ത് കൃത്യമായ വിവരം ഒന്നു കൂടി നൽകാവുന്നതാണ്.
3. ശേഷം സബ്മിറ്റ് ബട്ടിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അപ്പോൾ തന്നെ ഫലം ലഭിക്കുന്നതാണ്.
12 മണിക്കാണ് നിങ്ങൾക്ക് ഫലം ലഭിക്കുക. അതിന് മുമ്പായി ഇക്കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം ഒന്നും കൂടി വേഗത്തിലാകും. ഫലം സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് ആപ്പുകളായ ഗൂഗിൾ ക്രോം, ഓപ്പേറ മിനി, മൊസ്സില്ല ഫയർഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് റിസൾട്ട് വേഗം ലഭ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.