കേരള സർക്കാർ വാർഷികം; റീൽസ് തയ്യാറാക്കാം, സമ്മാനം നേടാം


കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഫേസ്ബുക്ക് റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ ഉപയോഗിച്ച് തയ്യാറാക്കിയ റീൽസാണ് നൽകേണ്ടത്. ജില്ലയിലെ വിവിധ മേഖലകളിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ, പശ്ചാത്തല സൗകര്യമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകൾ ഉപയോഗിക്കാം.

മത്സരാർത്ഥികൾ ഒരു മിനിട്ടിൽ താഴെയുള്ള റീൽസ് തയ്യാറാക്കി അവരവരുടെ പ്രൊഫൈലിൽ District Information Office Kozhikode ഇൻസ്റ്റാഗ്രാം https://www.instagram.com/kozhikode.district.information . അല്ലെങ്കിൽ ഫെസ്ബുക്ക് പേജ് https://www.facebook.com/DIOKKD ടാഗ് ചെയ്ത് #GovernmentAnniversary
#EnteKozhikode
#EnteKeralam’25 എന്നീ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യണം.

ഒരാൾക്ക് ഒന്നിലേറെ റീലുകൾ പോസ്റ്റ് ചെയ്യാം. ഏപ്രിൽ 28, തിങ്കൾ വൈകിട്ട് അഞ്ച് മണിക്കകം നൽകുന്ന റീലുകളാണ് സമ്മാനത്തിന് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലുകൾക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0495 237 0225.