ഓണത്തിനായി ഒരുങ്ങി കേരള ദിനേശ് ബീഡി സഹകരണ സംഘം; വടകരയില്‍ വിപണന മേളയ്ക്ക് തുടക്കം


വടകര: ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി സഹകരണ സംഘം വടകരയുടെ നേതൃത്വത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച മേള മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു.

തഹസില്‍ദാര്‍ രഞ്ജിത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. കറി പൗഡറുകള്‍, പായസ കിറ്റ്‌, തേങ്ങാപാല്‍ തുടങ്ങിയ ഉല്‍പനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം.

സംഘം പ്രസിഡണ്ട് എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് മുല്ലപ്പള്ളി, കെ.വിനോദന്‍, പി അശോകന്‍, പി.എം ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.

Description: Kerala Dinesh Beedi Cooperative Sangam Vadakara's Onam Marketing Fair