പണിമുടക്കും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കണം; വടകരയിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൺവെൻഷൻ


വടകര: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ വടകര ഏരിയാ കൺവെൻഷൻ കേളുവേട്ടൻ സ്മാരക മന്ദിരത്തിൽ നടന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ഫിബ്രവരി 25 ന് നടത്തുന്ന പണിമുടക്ക് സമരത്തിന്റേയും സെക്രട്ടറിയേറ്റ് മാർച്ചിൻ്റെയും മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മറ്റി അംഗം കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. കേളുവേട്ടൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഏരിയാ സെക്രട്ടറി കെ.പി. സജിത്ത് കുമാർ സമര പരിപാടികൾ വിശദീകരിച്ചു. പ്രസിഡൻ്റ് ടി. എം ഷൈജു അദ്ധ്യക്ഷത വഹിച്ചു. കെ.എം. മിനു പി. അനൂപ് കുമാർ എന്നിവർ സംസാരിച്ചു.