കുറ്റ്യാടി നീര്‍ത്തട വികസനത്തിന് രണ്ട് കോടി, മത്സ്യ മേഖലയ്ക്കും തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വിവിധ പദ്ധതികൾ; സംസ്ഥാന ബജറ്റ് വിശദമായി നോക്കാം…


തിരുവനന്തപുരം: കുറ്റ്യാടി നീര്‍ത്തട വികസനത്തിനും മത്സ്യ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. കുറ്റ്യാടി നീര്‍ത്തട വികസനത്തിന് രണ്ട് കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മത്സ്യ മേഖലയ്ക്ക് 321 കോടിയും അനുവദിച്ചു. മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി. മത്സ്യ ബന്ധന ബോട്ടുകളുടെ എഞ്ചിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു.

മത്സ്യ ബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികൾക്കായി 5.9 കോടി രൂപ വകയിരുത്തി. തീരദേശ വികസനത്തിനായുള്ള വിവിധ പദ്ധതികൾക്കായി 11.02 കോടി, മത്സ്യ ബന്ധന തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും മാസവശേഷി വികസനത്തിനുമായി 72 കോടി രൂപയും സംയോജിത തീര വികസനത്തിനായി 20 കോടിയും അനുവദിച്ചു. മത്സ്യ തൊഴിലാളികളുടെ ​ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതികൾക്കായി 10 കോടി രൂപയും അനുവദിച്ചു.

തീരസംരക്ഷണ പദ്ധതികൾക്ക് 10 കോടിയും അനവദിച്ചിട്ടുണ്ട്. കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കാന്‍ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു. സീഫുഡ് മേഖലയില്‍ നോര്‍വേ മോഡലില്‍ പദ്ധതികള്‍ക്കായി 20 കോടി വകമാറ്റി. ഫിഷറീസ് ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി.

വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകള്‍ക്കായി 10 കോടി വകയിരുത്തി. ഐടി റിമോര്‍ട് വര്‍ക്ക് കേന്ദ്രങ്ങള്‍, വര്‍ക്ക് നിയര്‍ ഹോം കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. വനസംരക്ഷണ പദ്ധതിക്കായി 26 കോടി വകയിരുത്തി. ഇത് കൂടാതെ ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി. കോട്ടുകാല്‍ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി, തൃശൂര്‍ സൂവോളജിക്കല്‍ പാര്‍ക്കിനായി 6 കോടി, 16 വന്യജീവി സംരഷണത്തിന് 17 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി അധികം നല്‍കും. നിലയ്ക്കല്‍ വികസനത്തിനായി 2.5 കോടിയും നല്‍കും. ഇടമലയാര്‍ ജലസേചന പദ്ധതികള്‍ക്കായി 10 കോടി നല്‍കും. മൃഗചികിത്സ സേവനങ്ങള്‍ക്കായി 41 കോടി, പുതിയ ഡയറി പാര്‍ക്കിന് 2 കോടി, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യക്ക് 13.5 കോടി, നാളികേര വികസന പദ്ധതിക്കായി 60.85 കോടി, നെല്‍കൃഷിക്ക് 91.05 കോടി, നാളീകേരത്തിന്റ താങ്ങു വില കൂട്ടി തേങ്ങ താങ്ങുവില 32 രൂപയില്‍ നിന്ന് 34 ആക്കി. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി നല്‍കും. വിള ഇന്‍ഷുറന്‍സിന് 30 കോടി.

നേത്രരോഗ പദ്ധതി വഴി എല്ലാ ജനങ്ങളേയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും. 4 വര്‍ഷം കൊണ്ട് ‘നേര്‍ക്കാഴ്ച’ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി 50 കോടി മാറ്റിവെച്ചു. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി അറിയിച്ചു.

Summary: Kerala budjet 2023 k n balagopal highlite fisheries sector