കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം; 2025 ഫെബ്രുവരി 14, 15 തിയ്യതികളിൽ വടകരയിൽ
വടകര: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം വടകരയിൽ നടക്കും. 2025 ഫെബ്രുവരി 14, 15 തിയ്യതികളിലാണ് സമ്മേളനം നടക്കുക. സ്വാഗത സംഘം രൂപീകരണ യോഗം ഡിസംബർ 9 ന് വൈകുന്നേരം 3 മണിക്ക് വടകര മുൻസിപ്പൽ പാർക്കിൽ ചേരും.
സമീപകാലത്ത് തീതിന്യായ രംഗത്ത് വന്ന മാറ്റങ്ങളും ഇ ഫയലിംഗ് ഇ പെയ്മെന്റ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വക്കീൽ ക്ലർക്കുമാരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് സംഘടനയുടെ യൂനിറ്റ് ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നത്.
Description: Kerala Advocate Clerks Association Kozhikode District Conference