700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും; കുന്നുമ്മൽ ഗ്രാമപഞ്ചായത്തില്‍ കെപ്കോ വനിതാമിത്രം പദ്ധതിയ്ക്ക് തുടക്കമായി
കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന “കെപ്കോ വനിതാമിത്രം” പദ്ധതിയ്ക്ക് പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും വിതരണം ചെയ്യുന്നതാണ് കെപ്കോ വനിതാമിത്രം പദ്ധതി. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെപ്കോ ചെയർമാൻ പി.കെ മൂർത്തി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.വിജിലേഷ്, സ്റ്റാൻഡിങ് ചെയർമാൻമാരായ സി.പി സജിത. റീന സുരേഷ്, ഹേമമോഹൻ, എൻ.നവ്യ, ആർ.കെ റിൻസി, വനജ ഒത്തയോത്ത്, കെ.ഷിനു, എ രതീഷ്, എം.ഷിബിൻ മുരളി, കുളങ്ങരത്ത് നസീറ, ബഷീർ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.കെ സുരേഷ്, ജമാൽ മൊകേരി, പ്രഭാകരൻമാസ്റ്റർ, ആർ.പി വിനോദ്കുമാർ, രാജൻമാസ്റ്റർ, സെക്രട്ടറി ജെ.ഗിരിജ എന്നിവർ സംസാരിച്ചു. സി.ഡി,എസ് ചെയർപേഴ്സൺ മിനി കെ സ്വാഗതവും എൽ.ഐ രജിത്ത്ലാൽ നന്ദിയും പറഞ്ഞു.
Description: KEPCO Vanitamitram project started in Kunnummal Gram Panchayat