കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്; ജേതാക്കൾക്ക് അനുമോദനവുമായി സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റി


ചെമ്മരത്തൂർ: കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജേതാക്കളെ അനുമോദിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോഷ ഘോഷ്, വെള്ളി മെഡൽ നേടിയ ഹൃദിക ബി സജിത്ത് എന്നിവരെയാണ് സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ
അനുമോദിച്ചത്.

ഇരുവരും സഹോദരിമാരാണ് എന്ന അപൂർവ്വതയും ഈ നേട്ടത്തിനുണ്ട്. കെ.കെ കുമാരൻ ഇരുവർക്കും ഉപഹാരം നൽകി. പി.പി രാജൻ, സജീന്ദ്രൻ സി കെ, ശ്രീജിത്ത് എ.പി, ഭാസ്ക്കരൻ മലയിൽ, സീമ മലയിൽ, ശോഭ പുതുക്കുടി, അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Description: Kenyu Ryu All India Karate Championship; CPI Chemmarathur School Branch Committee congratulates the winners